6/07/2010

ഒരു മഴക്കാലം കൂടി വരവായി

കാറ്റും മഴയും ആടിതിമിര്‍ത്ത കര്‍ക്കിടകത്തിലെ രാത്രിയില്‍ പിറന്നത്‌ കൊണ്ടാവണം മഴയെ ഞാനിത്ര സ്നെഹിചുപോയത്.
തോടുകളും പുഴയും വയല്‍ വരമ്പും കടന്നു മഴ നനഞ്ഞു തിരികെ വന്നിരുന്ന ഒന്നാം തരക്കാരിയായ ആ കൊച്ചു പാവാടക്കാരിക്ക് വീണ്ടും ആ ഓര്മ്മകളിലെക്കൊടിയെത്തുവാന് മോഹം. മഴവെള്ളം നിറഞ്ഞു കിടന്ന പാടവരമ്പിലൂടെ വാഴയിലതണ്ടിനാല് തല മറച്ച്, ചെളിയും വെള്ളവും പുത്തനുടുപ്പില് വാരിതേച്ചു കൂട്ടുകാരൊത്തു കളിച്ചു രസിച്ചു നടന്നിരുന്ന ആ പഴയ പെരുമഴക്കാലം.
മിഴികള്‍ക്ക് കൌതുകവും മണ്ണിനു പുതു മണവുമായി ചാറ്റ്ല്മഴത്തുല്ലിയായി ആദ്യമവള്‍ എന്റെ അരികിലെത്തി.... തളിരിട്ട ഇലകള്‍ക്ക് കുളിരായി.... മഴക്കൊപ്പം പൊഴിയുന്ന ആലിപ്പഴങ്ങള്‍ മണ്ണിനു താളമായി.... ഒഴുകുന്ന പുഴയ്ക്കു രാഗവും താളവുമായി.... പിന്നെ പെയ്തൊഴിയാന്‍ മടിക്കുന്ന പേമാരിയായി....
നാട്ടിന്‍പുറത്തെ ഇടവഴിയിലേക്ക് കണ്ണും നട്ട് മകളെ കാത്തിരിക്കുന്ന അമ്മയുടെ നനുത്ത കണ്ണുകള്‍ ഇന്നുമെന്റെ മനസ്സിലുണ്ട്. വിറയാര്‍ന്ന മഴയില്‍ തന്റെ പൊന്നുമോള്‍ കൂടണയുന്നതും കാത്തു തീമഴയും മനസ്സിലേറ്റിയാനെന്നൂമെന്നമ്മ കാത്തിരിക്കാര് വിതുവിതച പാടത്തു വഴുതി വീഴാതെ ഒരു ദിവസം പോലും ആ കൊച്ചു പാവാടക്കാരി വീട്ടിലെതാറില്ലയിരുന്നു. വീടണയുമ്പോള്‍ ഒത്തിരി സ്നേഹം നിറച്ചു അമ്മ നല്‍കാറുള്ള എലയപ്പവും കട്ടന്കാപിയും ഇന്നും നാവിന്റെ മധുരമാണ്.
മഴയുടെ താളം മനസ്സിലേറ്റി ഉറങ്ങിയ രാവുകളില്‍ ചേമ്പിന്‍ തളിയിലയില്‍ ഉരുണ്ട വെള്ളതുള്ളികളും അക്കരെ വയലില്‍ തിളങ്ങിനില്‍ക്കുന്ന മഴവില്ലിന്റെ വര്‍ണ്ണങ്ങളും മനസ്സിലെ വിസ്മയങ്ങളായിരുന്നു. ദൂരയൂല്ല പള്ളിക്കുടത്തില്‍ പോകാന്‍ തുടങ്ങിയ ആറുവയസ്സുകാരിക്ക് ആദ്യമായി വര്‍ണ്ണക്കുട കിട്ടിയതും ആ മഴക്കാലതായിരുന്നു. അങ്ങനെ മഴയെ ഒരുപാടു സ്നേഹിച്ചുപോയി.
ഇടവപ്പാതിയും കഴിഞ്ഞു കര്‍ക്കിടകത്തിലെ വരുതിക്കാലത്ത് അവള്‍ പേമാരിയായി കവിഞ്ഞൊഴുകി....
ഇന്ന് ബാല്യത്തിന്റെ നനഞ്ഞൊട്ടിയ ഓര്‍മ്മകളെല്ലാം മാഞ്ഞുപോയി. മഴപ്പാട്ടിന് ഈനമില്ല... കൃത്രിമത്വമില്ലാത്ത വരമ്പിലെ ചെളിപ്പാട്ടുമില്ല ... നഗരത്തിലെ ഓടവെലത്തിന്റെ വഴുക്കലില് കാല് തെറ്റി വീഴുകയാണ് ഞാന്‍. ഇന്നാണ് നഷ്ടങ്ങളുടെ വേദനയറിയുന്നത്... മഴയെ സ്നേഹിക്കുവാനിന്നാരുമില്ല....മഴയെ സ്നെഹിക്കുവാനറിയുന്നുമില്ല ഇവിടെ ആര്‍ക്കും.... മഴ എന്നുമെന്റെ മനസ്സിലെ സാന്ദ്ര താളമാണ്...... അതുകൊണ്ട് തന്നെയാവണം ഓരോ വര്‍ഷകാലം വരുമ്പോഴും ആ ഓര്മ്മകളിലേക്ക് ഞാനെത്തുന്നതും......